സമൂഹത്തില്‍ മാനുഷിക മൂല്യങ്ങള്‍ വളരാന്‍ ആത്മീയ സംസ്‌കാരം വളരണം:സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി

കാഞ്ഞങ്ങാട്:ആത്മീയ സംസ്‌കാരത്തിലൂടെ മാത്രമെ ആധുനീക തലമുറ ഇന്ന് ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ലഹരിപോലെുള്ള പ്രതിസന്ധികളെ മറികടക്കുവാനാകൂ എന്നും ലഹരിക്കടിപ്പെട്ട് മാതാപിതാക്കളെയും കുടുംബത്തെയും വിട്ട്‌പോകുന്നവരെ മാനുഷീക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കി തിരികെ സാമൂഹീക ജീവിതത്തിലേക്ക് എത്തിക്കുന്നതിന് നമ്മുടെ ആത്മീയരംഗത്തിലൂടെ കഴിയണമെന്നും തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു.

ദൈവത്തെ അറിയുവാനും ആത്മീയ സംസ്‌കാരം നേടിയെടുക്കുവാനും കഴിയുന്ന സ്ഥലങ്ങളായി നമ്മുടെ ആരാധനാലയങ്ങള്‍ മാറണം, ദൈവത്തിന്റെ ഇംഗിതം നടപ്പാക്കുന്നതിന് നിയുക്തപ്പെട്ടതാണ് ഭക്തിയും വിശ്വാസവും ആത്മാര്‍ത്ഥതയും ഒത്തുചേര്‍ന്ന തപോവനങ്ങളും ഈശ്വരലായങ്ങളും. പൂര്‍വ്വസൂരികളായ ആളുകളുടെ പ്രാര്‍ത്ഥനയുടെയും ആത്മീയ ദര്‍ശനങ്ങളുടെയും ഫലങ്ങളാണ് നമ്മുടെ ക്ഷേത്രപാരമ്പര്യമെന്നും സ്വാമി പറഞ്ഞു. മാവുങ്കാല്‍ മഞ്ഞംപൊതി ശ്രീ വീരമാരുതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ഹനുമത് ജയന്തിയും ആഘോഷത്തിന്റെ ഭാഗമായി നടന്ന ആത്മീയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി.ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി രവീന്ദ്രന്‍ മാവുങ്കാല്‍ അദ്ധ്യക്ഷനായി. ഫ്‌ലവേര്‍സ് ചാനലിലൂടെ ശ്രദ്ധേയനായ കെ.മഹിപാല്‍ പ്രാര്‍ത്ഥനാ ഗീതം ചൊല്ലി. ആഘോഷ കമ്മിറ്റി സെക്രട്ടറി പി.ദിവാകരന്‍ സ്വാഗതം പറഞ്ഞു.യു എ ഇ കമ്മിറ്റി അംഗം കെ.വി.ഭാസ്‌കരന്‍,മാതൃ സമിതി സെക്രട്ടറി ഷീബ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

കുട്ടികളും ക്ഷേത്രമാതൃസമിതി അംഗങ്ങളും ക്ഷേത്ര-ആഘോഷ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് ഗുരുരത്‌നം സ്വാമിജിക്ക് വമ്പിച്ച വരവേല്‍പ്പ് നല്‍കി. ആനന്ദാശ്രമം സന്ദര്‍ശിച്ച് മഠാധിപതി സ്വാമി മുക്താനന്ദയെയുമായി ഗുരുരത്‌നം ജ്ഞാന തപസ്വി സംസാരിച്ചു.

error: Content is protected !!