കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ വിഷു കൈനീട്ടവും കോടിയും കിറ്റും വിതരണം ചെയ്തു.
എഴുത്തുകാരന്‍ സുകുമാരന്‍ പെരിയാച്ചൂര്‍ വിഷുദിന സന്ദേശ പ്രഭാഷണം നടത്തി. പ്രസിഡന്റ് ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. 65 ആം വയസില്‍ ബി.എയും എം.എയും പാസായ കെ ബാലകൃഷ്ണനെ പ്രസ് ഫോറം പ്രസിഡന്റ് ടി.കെ നാരായണനും ടി മുഹമ്മദ് അസ്ലാം ചേര്‍ന്ന് ആദരിച്ചു.മന്‍സൂര്‍ ആശുപത്രി എം.ഡി ഷംസുദ്ധീന്‍ പാലക്കി, കെ ബാലകൃഷ്ണന്‍ പുതിയകണ്ടം,
സിനിമ താരം ആവണി ആവൂസ്, മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി ജയകൃഷ്ണന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എം.കെ റഷീദ് ഹാജി
എന്നിവര്‍ സംസാരിച്ചു.പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും ട്രഷറര്‍ ഫസലുറഹ്‌മാന്‍ നന്ദിയും പറഞ്ഞു. വിഷു കൈനീട്ടവും വിഷു ക്കൊടിയും കിറ്റും എന്നിവയുടെ വിതരോണദ്ഘാടനം സുകുമാരന്‍ പെരിയാച്ചൂര്‍ മുന്‍ പ്രസ് ഫോറം സെക്രട്ടറി ജോയ് മാരൂറിന് നല്‍കി നിര്‍വഹിച്ചു.
