നീലേശ്വരം : കേരള സീനിയര്‍ സിറ്റിസണ്‍ഫോറം നീലേശ്വരം പുതുക്കൈ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മുഴുവന്‍ അംഗങ്ങള്‍ക്കും വിഷു കോടി വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കുഞ്ഞിക്കണ്ണന് നായരുടെ അദ്ധ്യക്ഷതയില്‍ പുതുക്കൈ ജി യു.പി.സ്കൂ ളില്‍ വെച്ച് ചേര്‍ന്ന യോഗം കെ എസ് ഇ എഫ് ജില്ല സെക്രട്ടറികെ.സുകുമാരന്‍ മാസ്റ്റര്‍ ഉദ്ഘടനം ചെയ്തു. എ. കരുണാകരന്, വി.ഗംഗാധരന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. യുണിറ്റ് സെകട്ടറി എം.വി ജയന് സ്വാഗതവും, സി വി രാമചന്ദ്രന് നന്ദിയും പറഞ്ഞു.
