കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഔദ്യോഗിക സന്ദര്‍ശനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു

കാഞ്ഞങ്ങാട് : ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഇ- യുടെ ഗവര്‍ണര്‍ കെ.വി. രാമചന്ദ്രന്‍ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബില്‍ ഒദ്യോഗിക സന്ദര്‍ശനം നടത്തി. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. വേലാശ്വരത്തിനടുത്ത് പാണംതോട് എന്ന സ്ഥലത്തു ലയണ്‍സ് ഇന്റര്‍നാഷനലിന്റെ ഹോം ഫോര്‍ ഹോംലെസ്സ് പദ്ധതി പ്രകാരം വെള്ളിക്കോത്ത് വെള്ളുര്‍വയല്‍ സ്വദേശി ശ്രീമതി ഇന്ദുവിന് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ – മണപ്പുറം ഫൌണ്ടേഷന്‍ എന്നിവയുടെ സാമ്പത്തിക സഹകരണത്തോടെ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് 2024 -25 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ സ്‌നേഹ ഭവനം, മുച്ചിലോട്ട് ഗവ എല്‍ പി സ്‌കൂളില്‍ സ്ഥാപിച്ച വാട്ടര്‍ പ്യുരിഫയര്‍ യൂണിറ്റ് തുടങ്ങിയവയുടെ ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ നിര്‍വ്വഹിച്ചു.

വൈകുന്നേരം മേലാങ്കോട്ട് ലയണ്‍സ് സില്‍വര്‍ ജൂബിലി ഹാളില്‍ വച്ച് നടന്ന യോഗം വിശിഷ്ടാതിഥി ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെവി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ശ്യാം പ്രസാദ് പുറവങ്കര അധ്യക്ഷം വഹിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രണ്ടു രോഗികള്‍ക്ക് ധനസഹായ വിതരണം, ക്ലബ്ബ് ബുള്ളറ്റിന്‍ ആയ ‘ഇന്‍സ്പയറിങ് റോര്‍സ്’ പ്രകാശനം, ക്ലബ്ബിലേക്ക് പുതുതായി അംഗത്വം നേടിയ എ വി പ്രഭാകരന്‍, അജയകുമാര്‍ എന്നിവരുടെ ഇന്‍ഡക്ഷന്‍ മുതലായ കാര്യങ്ങള്‍ ഗവര്‍ണര്‍ നിര്‍വ്വഹിച്ചു. ഹോം ഫോര്‍ ഹോംലെസ്സ് പദ്ധതി പ്രകാരം വീടിന്റെ നിര്‍മാണം സ്വയം ഏറ്റെടുത്ത് യുദ്ധ കാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയ ക്ലബ്ബ് മെമ്പര്‍ എന്‍ജിനീയര്‍ ബിജു കൃഷ്ണനെ ആദരിച്ചു.

സെക്കന്റ് വിഡിജി ടൈറ്റസ് തോമസ്, മുന്‍ ഗവര്‍ണര്‍ കെ. ശ്രീനിവാസ് ഷേണായി, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറിമാരായ ഗംഗാധരന്‍ പലേരി, ഷാജി ജോസഫ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി സിദ്ധാര്‍ത്ഥന്‍ വണ്ണാറത്ത്, എക്‌സിക്യൂട്ടീവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഗോപി, ജില്ലാ സെക്രട്ടറി കെ സുകുമാരന്‍ നായര്‍, സോണ്‍/റീജിയന്‍ ചെയര്‍മാന്‍മാര്‍,കാഞ്ഞങ്ങാട് ലയണ്‍സ് മുന്‍ പ്രസിഡണ്ടുമാര്‍ , മറ്റു ലയണ്‍സ് ക്ലബ്ബ് നേതാക്കള്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു. ക്ലബ്ബ് മുന്‍ പ്രസിഡണ്ട് പി വി രാജേഷ് സ്വാഗതവും, ഫസ്റ്റ് വൈസ് പ്രസിഡന്റ് കണ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്ലബ്ബ് അംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി.

error: Content is protected !!