കാഞ്ഞങ്ങാട് : ഏപ്രീല്‍ 16ന് കോഴിക്കോട് വെച്ച് നടക്കുന്ന മുസ്ലിം ലീഗ് വഖഫ് സംരക്ഷണ മഹാറാലിയില്‍ 750പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും പ്രചരണം ശക്തിപ്പെടുത്താനും അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ തെരുവത്ത് മൂസ ഹാജി, പി. എം. ഫാറൂഖ്,പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ. പി.ഉമര്‍,പഞ്ചായത്ത് ഭാരവാഹികളായ കെ. എം. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി കപ്പണക്കാല്‍, ഖാലിദ് അറബിക്കാടത്ത്, ഷംസുദീന്‍ മാട്ടുമ്മല്‍, പി. എം. ഫൈസല്‍, നദീര്‍ കൊത്തിക്കാല്‍, അഷ്‌ക്കര്‍ അതിഞ്ഞാല്‍, പി. അബൂബക്കര്‍ ഹാജി, ബഷീര്‍ മാട്ടുമ്മല്‍,സി. എച്ച്. സുലൈമാന്‍ ഹാജി,താഹ മാട്ടുമ്മല്‍, കെ.കെ. ഫസല്‍,ടി.പി. ഖാലിദ്, മാണിക്കോത്ത് അബൂബക്കര്‍,മജീദ് ലീഗ്,സലീം സിബി തുടങ്ങിയവര്‍സംസാരിച്ചു
വഖഫ് സംരക്ഷണ മഹാറാലി അജാനൂരില്‍ നിന്നും 750പേര്‍ പങ്കെടുക്കും
