പാചകവാതക വിലവര്‍ദ്ധനവ്: എന്‍.സി.പി.എസ് അടുപ്പുകൂട്ടി പ്രതിഷേധ സമരം നടത്തി

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞിട്ടും പാചകവാതക വില വര്‍ദ്ധിപ്പിച്ചും പെട്രോളിനും ഡീസലിനും വില കുറക്കാതെയും പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ എന്‍ സി പി എസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിന് മുന്‍പില്‍ അടുപ്പുകൂട്ടി പ്രതിഷേധ സമരം നടത്തി.എന്‍.സി.പി. എസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ സമരം കാസര്‍കോട് ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്തു. അധികാരത്തില്‍ എത്തിയത് മുതല്‍ എല്‍ മേഖലയിലും വിലകള്‍ കൂട്ടിയും കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചും ജനദ്രോഹ നടപടികള്‍ തുടരുന്ന ബി ജെ പി കേരളത്തിന്റെ മതേതര അന്തരീക്ഷം തകര്‍ക്കുന്ന സമീപനവും സ്വീകരിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് കരീം ചന്തേര പറഞ്ഞു. ജില്ലാ ട്രഷറര്‍ ബെന്നി നാഗമറ്റം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. ബാലന്‍, ഒ. കെ ബാലകൃഷ്ണന്‍, സുബൈര്‍ പടുപ്പ്, ലിജോ സെബാസ്റ്റിയന്‍, ഖദീജ മൊഗ്രാല്‍, രമ്യ കാഞ്ഞങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ സ്വാഗതവും കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ നിലാങ്കര നന്ദിയും പറഞ്ഞു.എം.ടി.പി ഹാരിസ്, സമീര്‍ അണങ്കൂര്‍, നാസര്‍ പള്ളം, അഖില്‍ മുളിയാര്‍,എ.വി ചന്ദ്രന്‍, സീനത്ത് സതീശന്‍, എന്‍. ഷമീമ തുടങ്ങിയവര്‍നേതൃത്വംനല്‍കി.

error: Content is protected !!