ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി നഗരം

കാഞ്ഞങ്ങാട് : ബസ് സ്റ്റാന്റ് അടച്ചിട്ടതും , വിഷു പ്രമാണിച്ചും നഗരത്തില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവിനെ തുടര്‍ന്ന് ഇന്ന് വൈകിട്ട് കാഞ്ഞങ്ങാട് നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി. നഗരറോഡില്‍ ഒരു ഭാഗത്തെ ബ്ലോക്ക് ആണിത്. മെയിന്‍ റോഡും സര്‍വീസ് റോഡുമെല്ലാമുള്ള സൗകര്യങ്ങള്‍ക്കിടയിലാണ് ഈ വൈരുദ്ധ്യം. മണിക്കൂറുകളോം നീണ്ടു പോകുന്നു ഈ ബ്ലോക്ക്. കിഴക്കു ഭാഗത്തെ റോഡില്‍ വാഹന ഗതാഗതം സുഗമമായി നടക്കുന്നു. വാഹനത്തിന്റെ ഒഴുക്ക് റോഡിന്റെ ഒരു ഭാഗത്തും ഒരേ പോലെയാകില്ലേ പീക്ക് ടൈമില്‍. എന്നിട്ടും റോഡിന് പടിഞ്ഞാറ് ഭാഗത്തു മാത്രമെന്താണിങ്ങനെയൊരു തലതിരിഞ്ഞ സ്ഥിതി. ഇവിടെ ഡ്യൂട്ടിക്കിടുന്ന പോലീസുകാരെ വെറുതേ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുന്നതാകാം പ്രശ്നം. ബന്ധപ്പെട്ട അധികൃതരുടെ അടിയന്തര ഇടപെടല്‍ ആവശ്യമുള്ള ഒരു ദുസ്ഥിതി. വ്യാപാരികളെ കണ്ണീര് കുടിപ്പിക്കുന്ന നിസ്സംഗത.

error: Content is protected !!