സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടി പെണ്‍കരുത്ത്

തൃക്കരിപ്പൂര്‍:  കേരള ഒളിമ്പിക് അസോസിയേഷനും കേരള കരാട്ടെ അസോസിയേഷനും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 2025 സ്വര്‍ണ്ണമെഡല്‍ നേടി നാടിന്റെ അഭിമാനമായി നിവ്യ ടി വൈക്കത്ത് ‘കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ അധികമായി കരാട്ടെ രംഗത്ത് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന കരാട്ടെ മാസ്റ്റര്‍ ആണ് . സംസ്ഥാന കരാട്ടെ അസോസിയേഷന്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഒരു ഗോള്‍ഡ് മെഡലും2 സില്‍വര്‍ മെഡലും അഞ്ച് ബ്രോസ് മെഡലും നിവ്യ കരസ്ഥമാക്കിയിട്ടുണ്ട്. വൈക്കത്തെ പരേതനായ ‘ ദേവലന്റെയും ടി. കാര്‍ത്ത്യയനിയുടെയും മകളാണ് നിവ്യ.എക സഹോദരയിയാണ് കാവ്യ ടി.പയ്യന്നൂര്‍ അലന്‍ തിലക് കരാട്ടെ സ്‌കൂളിലെ അധ്യാപികയായ കാവ്യ ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല അംഗമാണ് വനിത വേദി പ്രവര്‍ത്തകയാണ്.. കരാട്ടെ രംഗത്ത് വൈക്കത്തും പരിസര പ്രദേശങ്ങളിലുമായി ഒരുപാട് ശിക്ഷ്യഗണങ്ങള്‍കാവ്യക്ക്ഉണ്ട്

error: Content is protected !!