വ്യാജ സിഗരറ്റ് നിര്‍മ്മാണം: രണ്ടുപേര്‍ അറസ്റ്റില്‍

ബേക്കല്‍: വ്യാജ സിഗരറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തുനിന്നും ഗോള്‍ഡ് ഫ്‌ലൈക്ക് കമ്പനിയുടെ നിരവധി ബണ്ടില്‍ വ്യാജ സിഗരറ്റുകളും കണ്ടെടുത്തു. പെരിയാട്ടടുക്കയിലെ ബിസി അഷറഫിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ സിഗരറ്റ് നിര്‍മ്മാണ സംഘത്തെയാണ് ബേക്കല്‍ എസ്‌ഐ
സവ്യസാചിയും സംഘവും അറസ്റ്റ് ചെയ്തത്.

പെരിയാട്ടടുക്കത്തെ അര്‍ഫനാ മന്‍സിലില്‍ ബി എ അമീര്‍ (37 ),മധൂര്‍ നാഷണല്‍ നഗര്‍ ഉളിയത്തടുക്കയിലെ ബദറുദ്ദീന്‍ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗോള്‍ഡ് ഫ്‌ലൈക്ക് കമ്പനിയുടെ ഡെപ്യൂട്ടി മാനേജര്‍ തിരൂര്‍ പച്ചത്തിരി ചെറുപ്രാക്കല്‍ ഷിര്‍ജിത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി എസ്‌ഐയും സംഘവും വ്യാജ സിഗരറ്റ് നിര്‍മ്മാണ സംഘത്തെ പിടികൂടിയത്.

error: Content is protected !!