ആധാരമെഴുത്തുകാര്‍ ആര്‍ ഡി ഓ ഓഫീസ് ധര്‍ണ്ണ നടത്തി

കാഞ്ഞങ്ങാട്: ഫെയര്‍ വാല്യൂ അപാകതകള്‍ പരിഹരിക്കുക ആധാരം എഴുത്തുകാരെയും പൊതുജനങ്ങളെയും ദോഷകരമായി ബാധിക്കുന്ന വില സംബന്ധിച്ച പുതിയ നിര്‍ദേശം പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായികേരള സ്റ്റേറ്റ് ഡോക്യുമെന്റ് റൈറ്റേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ആര്‍ ഡി ഓ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. യൂണിയന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് സി പ്രേമന്റെ അധ്യക്ഷതയില്‍ സംസ്ഥാന ജോ. സെക്രട്ടറി ടി.കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പല്‍ അഡ്വ. കെ കെ നാരായണന്‍,പി ഷാജു ഡേവിഡ്,കെ ബാലകൃഷ്ണന്‍ ടി വി രതീഷ് എന്നിവര്‍സംസാരിച്ചു.

error: Content is protected !!