അമ്പലത്തറ : വായന വെളിച്ചം പദ്ധതിയുടെ ഭാഗമായി കേശവ്ജി സ്മാരക പൊതുജനവായനശാല ഐറിസ് ആര്‍ട്‌സ് സെന്ററിന്റെ സഹകരണത്തോടെ നടത്തിയ പുല്ലാഞ്ഞി-പരിസര പഠന കലാ ശില്പശാല നവ്യാനുഭവമായി.മരങ്ങളും കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ സ്വാത ന്ത്രസമരസേനാനി കേശവ്ജിയുടെ പഴയ വീടിന്റെ മുറ്റത്ത് നടന്ന ശില്പശാല കുട്ടികള്‍ക്ക് വരയ്ക്കാന്‍ ഏറെ പ്രചോദനം നല്‍കി. ഇവിടെ നിന്നും ശേഖരിച്ച കാട്ടുപൂക്കളും ഇലകളും കൃഷി ഉപകരണങ്ങളുമെല്ലാം ടീ വാഷ് പേപ്പറില്‍ ചാര്‍ക്കോള്‍ ഉപയോഗിച്ച് കുട്ടികള്‍ വരച്ചത് വിസ്മയകരമായ അനുഭവ കാഴ്ചയൊരുക്കി.യാന്ത്രികതയുടെ തടവറയില്‍ കഴിയുന്ന കുട്ടികളുടെ അവധിക്കാലം ഉല്ലാസ ഭരിതമാക്കാന്‍ നടത്തിയ ശില്പശാലയില്‍ പ്രകൃതി വിഭവങ്ങള്‍ കൊണ്ടൊരുക്കിയ സ്വാദിഷ്ടമായ ഭക്ഷണം ഏറെ ആസ്വാദ്യകരമായിരുന്നു.പ്രീ – പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസ്സുകളില്‍
പഠിക്കുന്ന അറുപത്തില്‍പരം കുട്ടികള്‍ പങ്കെടുത്തു. വിനോദ് അമ്പലത്തറ, സുചിത്ര മധു നീലേശ്വരം, അഭിരാം വെള്ളരിക്കുണ്ട്, അഭിനവ് കാഞ്ഞങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി. സമാപന യോഗം ലൈബ്രറി കൗണ്‍സില്‍ പുല്ലൂര്‍ – പെരിയ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ അബ്ദുല്‍ ലത്തീഫ് പെരിയ ഉദ് ഘാടനം ചെയ്തു. കെ. വി ഗോപകുമാര്‍, മാധവി കാനത്തുംങ്കാല്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ പി. വി. ജയരാജ് സ്വാഗതവും ബാലവേദി സെക്രട്ടറി ഇ ദര്‍ശന നന്ദിയുംപറഞ്ഞു.
