വേനല്‍ തുമ്പി കലാജാഥ : തലയടുക്കത്ത് സംഘാടക സമിതിയായി

കരിന്തളം: ബാലസംഘം കലാ ജാഥ വേനല്‍ തുമ്പിക്ക് മെയ് ഒന്നിന് വൈകിട്ട് തലയടുക്കത്ത് സ്വീകരണം നല്‍കും. പരിപാടിയുടെ വിജയത്തിന് സംഘാടക സമിതി രൂപികരിച്ചു. ബാലസംഘം നീലേശ്വരം ഏരിയാ ജോയിന്റ് സെക്രട്ടറി പി. കാര്‍ത്തിക് ഉല്‍ഘാടനം ചെയ്തു. പി.ചന്ദ്രന്‍ അധ്യക്ഷനായി.കെ. ലക്ഷ്മണന്‍, പാറക്കോല്‍ രാജന്‍, കെ.ബാലചന്ദ്രന്‍, എന്‍. രമണന്‍, ടി.എസ്.ബിന്ദു എന്നിവര്‍ സംസാരിച്ചു. എം.എ. നിധിന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: .എം.എ.നിധിന്‍ – ചെയര്‍മാന്‍. വി.തങ്കരാജന്‍-കണ്‍വീനര്‍

error: Content is protected !!