സ്വാമി നിത്യാനന്ദ യുവ ബ്രിഗേഡ് നിര്‍മ്മിച്ച നിത്യാനന്ദം വീഡിയോ ആല്‍ബം പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്:ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായ നിത്യാനന്ദ ആശ്രമത്തെയും ,നിത്യാനന്ദസ്വാമിയേയും,അനുബന്ധ മേഖലയെയും ആസ്പദമാക്കി സ്വാമി നിത്യാനന്ദ യുവ ബ്രിഗേഡ് നിര്‍മ്മാണം നിര്‍വഹിച്ച് പി എം പണിക്കര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ കുശാല്‍നഗര്‍ സ്വദേശി ഡോ:ലിജിജോസഫ് എഴുതി രാജേഷ് കാഞ്ഞങ്ങാട് സംഗീതം നല്‍കി വിഷ്ണു ദത്തന്‍ക്യാമറ നിര്‍വഹിച്ച് രാജ് ഷാഡോസ് എഡിറ്റ് ചെയ്ത് മീനാക്ഷി രാജേഷ് പാടിയ നിത്യാനന്ദം വീഡിയോ ആല്‍ബം പ്രകാശനം നടന്നു.ഉപ്പള നിത്യാനന്ദം യോഗ ശ്രമത്തിലെ സ്വാമി ശ്രീ ശ്രീ യോഗാനന്ദ സരസ്വതി സ്വാമി പ്രകാശന ഉദ്ഘാടനം നിര്‍വഹിച്ചു.നിത്യാനന്ദ ആശ്രമം സെക്രട്ടറി കെ വി ഗണേശന്‍ ഏറ്റുവാങ്ങി. പുണ്ടലിങ്ക് നായക്ക്,വിവേക് ബാബു,കെ സന്തോഷ്,കെ പ്രമോദ്, പി രതീഷ്,രവിചന്ദ്രന്‍ എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!