കെ സെവന്‍സ് സോക്കര്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് : കരുത്തന്മാരുടെ പോരാട്ടത്തില്‍ ബത്തേരിക്കല്‍ കടപ്പുറത്തിന് ജയം; ഇന്ന് മൈതാനിയില്‍ കലാകായിക സംഗമം

കാഞ്ഞങ്ങാട്:ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടത്തുന്ന എസ്എഫ് എ അംഗീകൃത അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റ് കെ സെവന്‍സ് സോക്കര്‍ സീസണ്‍ ഫോറിന്റെ ആവേശ പോരാട്ടത്തില്‍ ലിന്‍ഷ മണ്ണാര്‍ക്കാടിന്റെ താരങ്ങളുമായി ഇറങ്ങിയ ഇന്‍ലാന്റസ് കാഞ്ഞങ്ങാട് ബല്ല ബീച്ചിനെ എതിരില്ലാത്ത ഒരു ഗോളിന് യുണൈറ്റഡ് എഫ് സി നെല്ലികുത്ത് താരങ്ങളുമായി ഇറങ്ങിയ ബീച്ച് ഫ്രണ്ട്‌സ് ബത്തേരിക്കല്‍ കടപ്പുറത്തിന് വിജയം.വാശിയേറിയ പോരാട്ടം നടന്ന മത്സരത്തില്‍ കളിയുടെ 42 മിനിറ്റില്‍ മിഥുന്‍ ആണ് വിജയികള്‍ക്ക് വേണ്ടി ഗോള്‍ അടിച്ചത്.കളിയിലൂടെ നീളം മികച്ച പ്രകടനം നടത്തിയ ബത്തേരിക്കല്‍ കടപ്പുറത്തിന്റെ വിദേശ താരം ഭാക്കി യാണ് ഇന്നത്തെ മത്സരത്തിലെ മികച്ച താരം.ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം വി. പി. അമ്പിളി താരത്തിന് ഉപഹാരം നല്‍കി.സംഘാടകസമിതി ചെയര്‍മാന്‍ പി കെ നിഷാന്ത്,ജനറല്‍ കണ്‍വീനര്‍ വി ഗിനീഷ് എന്നിവര്‍ സംബന്ധിച്ചു.

വൈകുന്നേരം ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് മൈതാനത്ത് ഉണ്ടായ വെള്ളക്കെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെയും സംഘാടകസമിതിയുടെയും കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് വളരെ വേഗത്തില്‍ നീക്കം ചെയ്ത് കളി നടത്താന്‍ കഴിഞ്ഞത് ടൂര്‍ണ്ണമെന്റ് കാണികള്‍ക്കുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു. മത്സരം ആരംഭിക്കുന്നതിനു മുന്നോടിയായി അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീഷ്,കാഞ്ഞങ്ങാട്ടെ വ്യാപാരി രാജേഷ് കാമത്ത്,ഗാലറി കമ്മിറ്റി ചെയര്‍മാന്‍ എ ശബരീശന്‍, ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം നിതിന്‍ കുശാല്‍നഗര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.ഏപ്രില്‍ 10 വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് നടക്കുന്ന വാശിയേറിയ മത്സരത്തില്‍ ഉഷ എഫ് സി തൃശ്ശൂര്‍ യൂറോ സ്‌പോര്‍ട്‌സ് പടന്നയും തമ്മില്‍ മത്സരിക്കും കൂടാതെ സംസ്ഥാന,ജില്ലാതല മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ അടോട്ട് ജോളി യൂത്ത് സെന്റര്‍ ടീം അവതരിപ്പിക്കുന്ന കൈകൊട്ടി കളിയും ഉണ്ടാകും.

error: Content is protected !!