ആനന്ദാശ്രമം നാലാം ബ്ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു; പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

മാവുങ്കാല്‍:അജാനൂര്‍ ഗ്രാമ പഞ്ചായത്ത് 10ാം വാര്‍ഡില്‍ പുതുതായി നിര്‍മ്മിച്ച ആനന്ദാശ്രമം നാലാം ബ്ലോക്ക് റോഡ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം കെ.ആര്‍. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. മുന്‍ വാര്‍ഡ് അംഗം പി.പത്മനാഭന്‍, അശോകന്‍ രാംനഗര്‍, രാജന്‍ കാട്ടുകുളങ്ങര എന്നിവര്‍ സംസാരിച്ചു. ഐശ്വര്യ രാംനഗര്‍ സ്വാഗതവും, വേലായുധന്‍ ആനന്ദാശ്രമം നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രദേശവാസികള്‍ക്കും , നാട്ടുകാര്‍ക്കും മധുര പലഹാര വിതരണവുംനടന്നു.

error: Content is protected !!