കാഞ്ഞങ്ങാട്: മുഹമ്മദ് ഹാജി തലമുറയിലെ 2000 ഓളം വരുന്ന കുടുംബാങ്കങ്ങളെ കൂട്ടിയിണക്കുകയും അവര്ക് ദിശാ ബോധം നല്‍കുകയും ചെയ്ത ഉന്നത വ്യക്തത്വമായിരുന്നു അന്തരിച്ച സി എച് കുഞ്ഞബ്ദുള്ള ഹാജി എന്ന് തലമുറ സംഗമം കൂട്ടായ്മ അനുസ്മരിച്ചു. തലമുറ സംഗമത്തിന്റെ സ്ഥാപക നേതാവ് കൂടിയായിരുന്നു സി എച് കുഞ്ഞബ്ദുള്ള ഹാജി. സംയുക്ത മുസ്ലിം ജമാഅത് മുന്‍സെക്രട്ടറി എം മൊയ്ദു മൗലവി പുഞ്ചാവി അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു .
വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുടുംബക്കൂട്ടായ്മയില്പ്പെട്ട 35 വിദ്യാര്‍ത്ഥികളെ ക്യാഷ് അവാര്‍ഡും ഉപഹാരവും നല്കി അനുമോദിച്ചു. തലമുറ കൂട്ടായ്മ ചെയര്മാന് സി എച് ബഷീര്‍ അധ്യക്ഷത വഹിച്ചു. കോയാപള്ളി ഇമാം കരീം മുസ്ലിയാര്,ടി മുഹമ്മദ് അസ്ലം, അഷ്റഫ് കണിച്ചിറ, സമദ് നിടുങ്കണ്ടം, മാട്ടുമ്മല്‍ ഹസ്സന് ഹാജി, സി എച് കാദര്‍ ഹാജി ,എം സുലൈമാന്‍, മുഹമ്മദ് കുഞ്ഞി മുഫീദ,മുഹമ്മദ് നിസാം നിടുങ്കണ്ടം തുടങ്ങിയവര്‍ പ്രസംകിച്ചു. മാട്ടുമ്മല്‍ ഹസ്സന് ഹാജിക്ക് ചടങ്ങില്‍ സ്നേഹോപഹാരംനല്കി.
