കാഞ്ഞങ്ങാട്:ഞാറ്റുവേല കര്‍ഷക കൂട്ടായ്മയുടെ തനത് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഷു ദിനത്തിലും വിശേഷ ദിവസങ്ങളിലും ഉപയോഗിക്കാവുന്ന ഉണ്ണിയപ്പം , മറ്റ് തനത് ഉല്‍പ്പന്നങ്ങളുടെയും നിര്‍മ്മാണ,വിതരണ യൂണിറ്റ് തുടങ്ങി.മടിക്കൈ ഗ്രാമപഞ്ചായത്ത്,ജില്ലാ വ്യവസായ കേന്ദ്രം എന്നിവരുടെ സഹായത്താല്‍ അരയി കണ്ടം കുട്ടിച്ചലാണ് വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംരംഭം തുടങ്ങിയത്.കെ പി ദേവകി, കെ മുനീസ, എ അതിര, കെ വി വിനീത് എന്നി നാല് പേര്‍ അടക്കുന്നു സംഘമാണ് തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ ജൈവ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഉണ്ണിയപ്പവും മറ്റ് തന്നത് ഉല്‍പ്പന്നങ്ങളും നിര്‍മ്മിച്ച വിതരണം നടത്തുന്നത്.വിഷു വിപണിയില്‍ ഉണ്ടാകുന്ന വിലക്കയറ്റം തടയുന്നതിന്ഇടത്തരക്കാരെ ഒഴിവാക്കി ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വീടുകളിലും,കടകളിലും നേരിട്ട് എത്തിക്കുകയും യൂണിറ്റില്‍ വില്പന നടത്തുകയും ചെയ്യുന്നത്.വാര്‍ഡ് മെമ്പര്‍ വി സുഹറ ഉദ്ഘാടനം ചെയ്തു.നികേഷ് അരയി,ബാബു മടിക്കൈ, കെ നാരായണന്‍, കെ കണ്ണന്‍ എന്നിവര്‍സംബന്ധിച്ചു.
വിഷു വിപണി കീഴടക്കാന്‍ ഞാറ്റുവേല ഉണ്ണിയപ്പം യൂണിറ്റ് ഉദ്ഘാടനം നടന്നു
