മാലിന്യമുക്ത നഗരം: തുണി സഞ്ചികള്‍ നല്‍കി ചോയ്യംകോട് ലയണ്‍സ് ക്ലബ്

കാഞ്ഞങ്ങാട്:മാലിന്യമുക്ത നഗരത്തിനായി ഒത്തുചേര്‍ന്ന് മുന്നേറാം എന്ന സന്ദേശവുമായി പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കുന്നതിനായി പകരം തുണി സഞ്ചി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തുണി സഞ്ചികള്‍ നല്‍കി ചോയ്യങ്കോട് ലയണ്‍സ് ക്ലബ്. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മാലിന്യ നഗരത്തിനായുള്ള മാതൃകാപരിപാടി നടത്തിയത്.ആദ്യഘട്ടത്തില്‍ ക്ലബ്ബ് അംഗങ്ങള്‍ക്കും,പിന്നീട് മുഴുവനാളുകളിലേക്കും പ്രചരിപ്പിക്കുന്നതിന് മുന്‍കൈയെടുക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം നടത്തുന്നത്. ഡിസ്റ്റിക് ഗവര്‍ണര്‍ ലയണ്‍.കെ വി രാമചന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും ,ഭാവി കടമകളെയും കുറച്ച് അദ്ദേഹം സംസാരിച്ചു.ചോയങ്കോട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് അനീഷ് ചായ്യോത്ത് അധ്യക്ഷത വഹിച്ചു. ചിത്രലേഖ രാമചന്ദ്രന്‍,ജില്ലാ കാബിനറ്റ് സെക്രട്ടറി , പി ഗംഗാധരന്‍,ജി എല്‍ ടി കോഡിനേറ്റര്‍ വി വേണുഗോപാല്‍,കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി കെ സുകുമാരന്‍ നായര്‍ എന്നിവര്‍സംസാരിച്ചു.ക്ലബ്ബ് സെക്രട്ടറി ലയണ്‍.ബിനൊയ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ പ്രസിഡണ്ട് .വി വി രഞ്ജിരാജ് സ്വാഗതവും ട്രഷറര്‍ .വി വി മനോജ് നന്ദിയും പറഞ്ഞു.

error: Content is protected !!