കാഞ്ഞങ്ങാട്ടെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണം: ക്രിയേറ്റീവ് കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്:ബസ്റ്റാന്റ് അടച്ചിട്ടതിനെ തുടര്‍ന്നുണ്ടായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തി യാത്രാക്ലേശം അനുഭവിക്കുന്ന യാത്രക്കാര്‍ക്കും അതുപോലെ തന്നെ ചെറുതും വലുതുമായ വാഹനങ്ങള്‍ക്കും ഇവര്‍ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ക്കും വേണ്ട രീതിയില്‍ ഇടപെടല്‍ ഉണ്ടാവണമെന്ന് നഗരസഭാ അധികൃതരോടും പോലിസ് ഓഫീസര്‍മാരോടും കാഞ്ഞങ്ങാട്ടെ കലാസാസ്‌കാരിക വേദിയായ ക്രിയേറ്റീവ് കാഞ്ഞങ്ങാട് ആവശ്യപ്പെട്ടു.

പകള്‍ സമയങ്ങളിള്‍ പത്തും പതിനഞ്ചും മിനുറ്റുകളാണ് വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി കിടക്കുന്നത് അത് ചില സമയങ്ങളില്‍ അരമണിക്കൂറിലേക്ക് കടക്കും,ബന്ധപ്പെട്ട അധികാരികള്‍ എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും സംഘടനയുടെ എക്‌സിക്യൂട്ടിവ് യോഗം ചൂണ്ടിക്കാട്ടി.പ്രസിഡണ്ട് സുകുമാരന്‍ ആശീര്‍വാദ് അദ്ധ്യക്ഷനായി.
സംഘടനയുടെ മെമ്പര്‍ഷിപ്പ് ക്യാംമ്പയിന്റെ ഭാഗമായി പുതുതായി അംഗത്വം സ്വീകരിച്ച പ്രവാസിയും കലാ-സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകനുമായ സത്താര്‍ കാഞ്ഞങ്ങാടിന് സംഘടനയുടെ മുഖ്യ ഉപദേഷ്ടാവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വി.സിയുമായ ഡോ:ഖാദര്‍ മാങ്ങാട് അംഗത്വം നല്‍കി.

ക്രിയേറ്റിവ് കാഞ്ഞങ്ങാടിന്റെ നിലവിലുളള ജനറല്‍ സെക്രട്ടറി ഇ.വി.സുധാകരന്‍ സ്വകാര്യ സന്ദര്‍ശനത്തിനയി വിദേശത്ത് പോയതിനാല്‍ സംഘടനയുടെ മുന്‍ സെക്രട്ടറി വിനോദ് ആവിക്കരയെ പുതിയ ജനറല്‍ സെക്രട്ടറിയായി ചുമതലപ്പെടുത്തി.
ക്രിയേറ്റീവ് എക്‌സിക്യൂട്ടിവ് അംഗങ്ങായ എ.ഹമീദ് ഹാജി,സുരേഷ് പെരിയങ്ങാനം സുറൂര്‍ മൊയ്തു ഹാജി മുന്‍ പ്രസിഡണ്ട് ജബ്ബാര്‍ കാഞ്ഞങ്ങാട്,വി.ടി.തോമസ്,പവിത്രന്‍ കാഞ്ഞങ്ങാട്, രാമകൃഷ്ണന്‍ മോനാച്ച എന്നിവര്‍ സംസാരിച്ചു.
ട്രഷറര്‍ സത്താര്‍ ആവിക്കര നന്ദിയുംപറഞ്ഞു..

error: Content is protected !!