സിയാറത്തിങ്കര മഖാം ഉറൂസ് നാളെ തുടങ്ങും

കാഞ്ഞങ്ങാട്: നീ ലേശ്വരം മരക്കാപ്പ് കടപ്പുറം മഖാം ഉറൂസ് ഏപ്രില്‍ 10 മുതല്‍ 16 വരെ വിവിധ പരിപാടികളോടെ നടക്കു മെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ ഒമ്പത് മണിക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ടി സുബൈര്‍ പതാക ഉയര്‍ത്തുതോടെ ഉറൂസ് ആരംഭിക്കും. വൈകീട്ട് നാലു മണിക്ക് നിര്‍ധനരായ മൂന്ന് യുവതികള്‍ക്ക് മംഗല്യ മൊരുക്കി നിക്കാഹ്-25 പരിപാടി നടക്കും. അബ്ദുല്‍ ജബ്ബാര്‍ നിസാമി തിരുവട്ടൂര്‍ നേതൃത്വം നല്‍കും.

തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി വിശിഷ്ടാതിഥിയാവും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് അടക്കമുള്ള സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംസാരിക്കും. രാത്രി എട്ട് ് മണിക്ക് നടക്കു ഉദ്ഘാടന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അനസ് ബാഖവി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള പ്രമുഖര്‍ സംസാരിക്കും.11ന് വെള്ളി ഉച്ചക്ക് ഖത്തം ദുആക്ക് സയ്യിദ് മഹ്‌മൂദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. തുടര്‍് രാത്രി എട്ട് മണിക്ക് ഇശ്ഖേ മദീന ബുര്‍ദ മജ്ലിസിന് ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഡലൂര്‍ നേതൃത്വം നല്‍കും. 12ന് ശനി രാത്രി എട്ട് മണിക്ക് അബ്ദുല്‍ ജബ്ബാര്‍ നിസാമി തിരുവട്ടൂര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് മാസാന്ത ദിക്റ് വാര്‍ഷിക ദുആ സദസിന് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. 13ന് ഞായര്‍ രാത്രി എട്ട് മണിക്ക് ഡോ.മഹമൂദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും. 14ന് രാത്രി എട്ട് മണിക്ക് സലീം വാഫി അമ്പലക്കണ്ടി പ്രഭാഷണം നടത്തും.

15ന് ചൊവ്വ രാത്രി എഴ് മണിക്ക് സിയാറത്തിങ്കര അഹ്സനിയ്യ ദഫ് സംഘത്തിന്റെ ദഫ് മല്‍സരം നടക്കും. തുടര്‍ന്ന് രാത്രി എട്ട് മണിക്ക് സമാപന സ മ്മേളനം സിദ്ദീഖ് സഅദി അല്‍ അഫ്ളലി ചേരൂര്‍ ഉദ്ഘാടനം ചെയ്യും. പോ രോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. കൂട്ടു പ്രാര്‍ഥനയ്ക്ക് സയ്യിദ് ഇല്ല്യാസ് തങ്ങള്‍ അല്‍ ഹൈ ദ്രോസി എരുമാട് തങ്ങള്‍ നേതൃത്വം നല്‍കും. 16ന് ഉച്ചക്ക് മൗലീദ് പാരായണവും തുടര്‍ന്ന് നാലു മണിക്ക് അന്നദാനവും നടക്കും. പത്ര സ മ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് അഷ്റഫ് അഷ്റഫി, ജന.സെക്രട്ടറി അഷ്റഫ് ചീനമ്മാടം, ട്രഷറര്‍ വി ശാഫി, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ടി സു ബൈര്‍, കണ്‍വീനര്‍ ടി അബ്ദുല്ല, ട്രഷറര്‍ പി.കെ നിസാം, നികാഹ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍ ഷാനിദ് സംബന്ധിച്ചു.

 

error: Content is protected !!