കാഞ്ഞങ്ങാട്: ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടത്തുന്ന എസ്എഫ് എ അംഗീകൃത അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ കെ സെവന്‍ സോക്കര്‍ സീസണ്‍ ഫോര്‍ നാലാം ദിവസത്തെ മത്സരത്തില്‍ അല്‍ മദീനയുടെ താരങ്ങളുമായി കളത്തിലിറങ്ങിയ മുന്‍ ചാമ്പ്യന്മാരായ അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാലിന് ഏകപക്ഷീയമായ നാലു ഗോള്‍ ജയം.ജവഹര്‍ മാവൂരിന്റെ താരങ്ങളുമായി കളത്തില്‍ ഇറങ്ങിയ നെക്സ്റ്റല്‍ ഷുട്ടേര്‍സ് കാസര്‍കോടിനെയാണ് ആദ്യ മത്സരത്തില്‍ അതിഞ്ഞാല്‍ പരാജയപ്പെടുത്തിയത്.കളിയിലൂട നീളം മികച്ച പ്രകടനം നടത്തിയ ഇബ്രാഹിം ,പെട്രോ എന്നിവര്‍ രണ്ടു ഗോളുകള്‍ വീതം നേടി. മത്സരത്തിന് മുന്നോടിയായി സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം കെ വിനോദ് കുമാര്‍,മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ഇ വി ജയകൃഷ്ണന്‍, മനോജ് കാരക്കുഴി, കെ ശരത്. തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ് മികച്ച കളിക്കാരനുള്ള ഉപഹാരം നല്‍കി.സംഘാടകസമിതി ചെയര്‍മാന്‍ പി കെ നിഷാന്ത്,ജനറല്‍ കണ്‍വീനര്‍ വി ഗിനീഷ് എന്നിവര്‍ സംബന്ധിച്ചു.
കളിയുടെ അഞ്ചാം ദിവസമായ 9- ാംതീയതി ബുധനാഴ്ച രാത്രി 8മണിക്ക് നടക്കുന്ന വാശിയേറിയ മത്സരത്തില്‍ ലിന്‍ഷ മണ്ണാര്‍ക്കാടിന്റെ താരങ്ങളുമായി കളത്തില്‍ ഇറങ്ങുന്ന ഇന്‍ലാന്റസ് കാഞ്ഞങ്ങാട് യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിന്റെ താരങ്ങളുമായി ഇറങ്ങുന്ന ബീച്ച് ഫ്രണ്ട്‌സ് ബത്തേരിക്കല്‍ കടപ്പുറവുമായി മറ്റുരയ്ക്കും.
