ഷാര്‍ജ :സാരഥി യു എ ഇ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഷാര്‍ജ സ്പൈസി ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു. പ്രസിഡന്റ് നാരായണന്‍ അരമങ്ങാനം അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി വിനോദ് കാഞ്ഞങ്ങാട് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ കിഷോര്‍ മഡിയന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അതിന്‍ മേലുള്ള ചര്‍ച്ചകളും നടന്നു. പുതിയ ഭാരവാഹികള്‍ പ്രസിഡന്റ് – ഉമാവരന്‍ മടിക്കൈ, സെക്രട്ടറി – ബിജു കെ സി.പയ്യാവൂര്‍ , ട്രഷറര്‍ – കിഷോര്‍ മഡിയന്‍ എന്നിവരെതെരെഞ്ഞെടുത്തു.
സാരഥി യു എ ഇ വാര്‍ഷിക ജനറല്‍ ബോഡിയോഗം നടന്നു
