കാസര്‍കോട് നിന്നും ചുള്ളിക്കര-പൂടങ്കല്ല്-പരപ്പ -ചീമേനി വഴി മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡായി വികസിപ്പിക്കണം: സി പി ഐ; കള്ളാര്‍ ലോക്കല്‍ സെക്രട്ടറിയായി ബി രത്‌നാകരന്‍ നമ്പ്യാര്‍

രാജപുരം : കാസര്‍കോട്- കുറ്റിക്കോല്‍ – പൂടങ്കല്ല് -അയ്യങ്കാവ് – മണിക്കല്ല് – മുണ്ടമാണി – അരിങ്കല്‍ ഉന്നതി- പരപ്പ ചീമേനി – മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡായി വികസിപ്പിക്കുന്നതിന് നിലവിലുള്ള കാസര്‍കോട് ചുള്ളിക്കര റോഡ് സൗകര്യം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താമെന്നും കള്ളാര്‍, ബളാല്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തുകളില്‍ കൂടി കടന്നുപോകുന്ന ഭാഗം കൂടി നവീകരിച്ചാല്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡിലേക്ക് പ്രവേശിക്കുന്നതിനും കുറഞ്ഞ സമയത്തില്‍ കൂടുതല്‍ യാത്ര സൗകര്യം ലഭിക്കുമെന്നും, റോഡ് യാഥാര്‍ഥ്യമായാല്‍ നിരവധി യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നും സി പി ഐ കള്ളാര്‍ ലോക്കല്‍ സമ്മേളനത്തില്‍ പ്രമേയങ്ങളിലൂടെ പാര്‍ട്ടി സമ്മേളനം ആവശ്യപ്പെട്ടു.രണ്ട് ദിവസങ്ങളിലായി നടന്ന ലോക്കല്‍ സമ്മേളനങ്ങളില്‍ കള്ളാര്‍ ലോക്കല്‍ സെക്രട്ടറിയായി ബി രത്‌നാകരന്‍ നമ്പ്യാരെ വീണ്ടും തിരഞ്ഞെടുത്തു

error: Content is protected !!