മാവുങ്കാല്‍: മഞ്ഞംപൊതി ശ്രീ വീരമാരുതിക്ഷേത്തിലെ പ്രതിഷ്ഠാദിനവും ഹനുമദ്ജയന്തി ആഘോഷവും 2025 ഏപ്രില്‍ 11,12 വെള്ളി,ശനി എന്നീ ദിവസങ്ങളിലായി ക്ഷേത്ര തന്ത്രി ബ്രഹ്‌മശ്രീ ഇടമന ഈശ്വന്‍ തന്ത്രികളുടെ കാര്‍മ്മീകത്വത്തില്‍ വിവിധ പൂജാദി കര്‍മ്മങ്ങളോടെയും വിവിധങ്ങളായ കലാപരിപാടിളോടും കൂടി സമുചിതമായി ആഘോഷിക്കും. ഏപ്രില്‍ 11 ന് രാത്രി 7.30 ന് വിശ്വപ്രസിദ്ധമായ തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറിയും പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ആദ്ധ്യാത്മീക പ്രഭാഷണംനടത്തും.
മഞ്ഞംപൊതി ശ്രീ വീരമാരുതി ക്ഷേത്രം പ്രതിഷ്ഠാദിനവും ഹനുമദ്ജയന്തി ആഘോഷവും 11,12 തീയ്യതികള്‍; 11 ന് രാത്രി 7.30 തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറിയും വിശ്വപ്രശസ്ത വാഗ്മിയുമായ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ആദ്ധ്യാത്മീക പ്രഭാഷണം നടത്തും
