കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ടൗണില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും അശാസ്ത്രീയമായ പാര്‍ക്കിങ്ങിനും പരിഹാരം കാണാന്‍ കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ നഗരസഭാ അധ്യക്ഷ കെ വി സുജാത ടീച്ചറെ കണ്ട് സംസാരിക്കുകയും, വിഷുവിന് മുമ്പായി തന്നെ മേല്‍ വിഷയങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് നഗരസഭ അധ്യക്ഷ ഭാരവാഹികള്‍ക്ക് ഉറപ്പു നല്കി. കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ഐശ്വര്യ കുമാരന്, ട്രഷറര്‍ ആസിഫ് മെട്രോ, വൈസ് പ്രസിഡന്റു മാരായ പി മഹേഷ്, ഗിരീഷ് നായക്ക്, നിത്യാനന്ദ നായ്ക്ക്, സെക്രട്ടറിമാരായ ഷെറിക് കമ്മാടം, പി വി അനില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വ്യാപാരികളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഹാരം കാണുമെന്ന് നഗരസഭാ അധ്യക്ഷ
