കാഞ്ഞങ്ങാട് :അട്ടോട്ട് കൂലോത്ത് വളപ്പ് ശ്രീ മുത്തപ്പന്‍ മടപ്പുര ഗുളികന്‍ സ്ഥാനം ഏപ്രില്‍ 27, 28 നടത്തുന്ന പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവത്തിന്റെ ധനശേഖരണം ആരംഭിച്ചു. ഡോ.നാരായണന്‍ പള്ളി കാപ്പില്‍ മടപ്പുര കമ്മിറ്റി പ്രസിഡന്റ് കെ. ഗോവിന്ദന് ആദ്യ ഫണ്ട് നല്‍കി ഉദ്ഘാടനം ചെയ്തു. മടപ്പുര മാതൃസമിതിയുടെ ഫണ്ട് മടയന്‍ ടി. ദാമോദരന്‍ ഏറ്റുവാങ്ങി.
സെക്രട്ടറി പി.പി. ഭരതന്‍, പി. രാഘവന്‍, സി.എച്ച് കൃഷ്ണന്‍, കെ.വിരഘു എന്നിവര്‍ സംസാരിച്ചു. മടപ്പുര കമ്മിറ്റി അംഗങ്ങള്‍, മാതൃസമിതി അംഗങ്ങളും പങ്കെടുത്തു.
അട്ടോട്ട് കൂലോത്ത് വളപ്പ് ശ്രീ മുത്തപ്പന്‍ മടപ്പുര ഗുളികന്‍ സ്ഥാനം പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം ധനശേഖരണം ആരംഭിച്ചു
