പാലക്കാട് : -അഞ്ചുപതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തന മികവില്‍ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന സ്വതന്ത്രകര്‍ഷകസംഘം മെയ് 16,17തീയതികളില്‍ പാലക്കാട് കോട്ടമൈതാനിയില്‍ നടക്കുന്ന ജൂബിലി സമാപന സമ്മേളനത്തിന്റെ ഭാഗമായി കാല്‍ലക്ഷം കര്‍ഷകര്‍ അണിനിരക്കുന്ന റാലിയും ഇതര പരിപാടികളും വിജയിപ്പിക്കുവാന്‍ പാലക്കാട് ലീഗ് ഹൗസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതി അംഗങ്ങളുടെയും സ്വാഗതസംഘം ഭാരവാഹികളുടെയും യോഗം തീരുമാനിച്ചു.
പരിപാടികള്‍ ആകര്‍ഷകമാക്കാന്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മണ്ഡലം, പഞ്ചായത്ത്, ശാഖാതലങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, പൊതുസമ്മേളനങ്ങള്‍, പതാക ഉയര്‍ത്തല്‍, പ്രചരണ-ബോര്‍ഡുകള്‍, ബാനറുകള്‍ സ്ഥാപിക്കല്‍ എന്നിവ നടത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു. മെയ് 15ന് ചെന്നൈയില്‍ മുസ്ലിം ലീഗ് ദേശീയസമ്മേളനം നടക്കുന്നതിനാല്‍ അന്നേദിവസം ഒഴിവാക്കിയെങ്കിലും ജൂബിലി സമ്മേളനത്തിന്റെ പൊലിമ ഒട്ടും നഷ്ടപ്പെടാതെ സംഘടിപ്പിക്കുവാന്‍ യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. പ്രസിഡന്റ് കുറുക്കോളി മൊയ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുള്ള എക്‌സ് എം എല്‍ എ സ്വാഗതം പറഞ്ഞു, ട്രഷറര്‍ കെ കെ അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, സംസ്ഥാന ഭാരവാഹികളായ മണ്‍വിള സൈനുദ്ധീന്‍, പി പി മുഹമ്മദ് കുട്ടി, എം എം അലിയാര്‍ മാസ്റ്റര്‍, എം അബ്ദുള്ളാകുഞ്ഞി, മാഹിന്‍അബൂബക്കര്‍,പി കെ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍,പി പി യൂസഫലി, അഹ്‌മദ് പുന്നക്കല്‍, അഷ്റഫ് കോക്കൂര്‍, ഇ അബൂബക്കര്‍ ഹാജി, നസീര്‍ വളയം, വി അസൈനാര്‍ ഹാജി,, എം ഹബീബ് മുഹമ്മദ്, ഒ പി മൊയ്ദു, കെ ടി എ ലത്തീഫ്,ഇബ്രാഹിം പാലാട്ട്, അബ്ദുള്‍ ഹമീദ് മച്ചംപാടി തുടങ്ങിയവര്‍പ്രസംഗിച്ചു.
സ്വതന്ത്രകര്‍ഷക സംഘം സുവര്‍ണജൂബിലി സമ്മേളനം: കര്‍ഷകറാലിയില്‍ കാല്‍ലക്ഷം പേര്‍ അണിനിരക്കും
