മടിക്കൈ : ബങ്കളത്തെ എം. അമ്പാടി മാസ്റ്റര്‍ (82) അന്തരിച്ചു. അധ്യാപക സംഘടനയായിരുന്ന കെജിടിഎയുടെ ജില്ലാ, താലൂക്ക് ഭാരവാഹിയായും ബങ്കളം സഹൃദയ വായനശാല പ്രസിഡന്റ്, കെ എസ് കെ ടി യു മടിക്കൈ വില്ലേജ് സെക്രട്ടറി, ബാലസംഘം ജില്ലാ രക്ഷാധികാരി, സി പി എം മടിക്കൈ ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തായന്നൂര്‍, ചെരണത്തല, കാഞ്ഞിരപ്പൊയില്‍, കക്കാട്ട് സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. ഭാര്യ: യശോദ. മക്കള്‍: വി ടി സുഭാഷ് (പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍), സുമേഷ് (ഗള്‍ഫ്), സുജ. മരുമക്കള്‍: എ വിധുബാല, ശുഭ (ചാത്തമത്ത്), മോഹനന്‍ (ബിസിനസ്, കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: നാരായണന്‍, ബാലന്‍, രവി (കച്ചവടം, നീലേശ്വരം), ചന്ദ്രന്‍, പാറ്റ, നാരായണി, ശാന്ത, പരേതനായഅമ്പു,കുമാരന്‍.
ബങ്കളത്തെ എം. അമ്പാടി മാസ്റ്റര്‍ അന്തരിച്ചു
