കാഞ്ഞങ്ങാട് :നാടക് കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജില്ലയിലെ മുതിര്‍ന്ന നാടക പ്രവര്‍ത്തകരുടെ സംഗമംനാടകപ്രേമികള്‍ക്ക് പുതിയ അനുഭവമായി. ജില്ലയിലെ 70 ലധികം വരുന്ന സ്ത്രീകളടക്കമുള്ള മുതിര്‍ന്ന നാടക പ്രവര്‍ത്തകരാണ് അഭിനയ പയമക്കൊരു പെരുമ എന്ന പരിപാടിയില്‍ പങ്കെടുത്തു. ശില്പി കാനായി കുഞ്ഞിരാമന്‍ ഉല്‍ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ജയന്‍ വെള്ളിക്കോത്ത് അദ്ധ്യക്ഷനായി. ചടങ്ങില്‍ വാസു ചോറോട്, പുരസ്‌ക്കാര ജേതാവ് വി. ശശി, ഭാരത് ഭവന്‍ നെടുമുടി വേണു അവാര്‍ഡ് ജേതാവ് ഉദിനൂര്‍ബാലഗോപാലന്‍ എന്നിവരെ കാനായി കുഞ്ഞിരാമന്‍ ഉപഹാരം നല്‍കി ആദരിച്ചു. നാടക് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രകാശന്‍ ചെങ്ങല്‍ പറഞ്ഞു. നന്ദകുമാര്‍ മാണിയാട്ട് ഓര്‍മ്മകുറിപ്പ് അവതരിപ്പിച്ചു. എ.മാധവന്‍ മാസ്റ്റര്‍. , ലക്ഷമി പുത്തിലോട്ട് എന്നിവര്‍ സംസാരിച്ചു. റഫീക്ക് മണിയങ്ങാനം സ്വാഗതവും. വിജയന്‍കാടകം നന്ദിയും പറഞ്ഞു. മുതിര്‍ന്ന നാടക പ്രവര്‍ത്തകര്‍ നാടക ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. മുതിര്‍ന്ന നാടക പ്രവര്‍ത്തകരെ പ്രശസ്ത നാടക സിനിമാ പ്രവര്‍ത്തകന്‍ ബാബുഅനൂര്‍ആദരിച്ചു
നാടക് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജില്ലയിലെ മുതിര്‍ന്ന നാടക പ്രവര്‍ത്തകരുടെ സംഗമം ശ്രദ്ധേയമായി
