ഇരിയ: ജവഹര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കാട്ടുമാടം, നല്‍കി വരുന്ന മികച്ച പൊതുപ്രവര്‍ത്തകര്‍ക്കുള്ള ജവഹര്‍ ഗ്രാമശ്രീ പുരസ്‌കാരത്തിന് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ അരവിന്ദാക്ഷന്‍ അവര്‍കള്‍ അര്‍ഹനായി.പ്രസിഡന്റ് എന്ന രീതിയില്‍ പഞ്ചായത്തില്‍ നടത്തിയ മികച്ച പ്രവര്‍ത്തനമാണ് പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
മികച്ച കര്‍ഷകര്‍ക്ക് നല്‍കി വരുന്ന ജവഹര്‍ കര്‍ഷകശ്രീ പുരസ്‌കാരം ഔസേഫ് പി എ കാട്ടുമാടം അവര്‍കള്‍ അര്‍ഹനായി. പരമ്പരാഗത കാര്‍ഷികരീതിയില്‍ ഊന്നി ഈ മേഖലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയത്. ഏപ്രില്‍ 19 ന് ജവഹര്‍ നാട്ടുത്സവ് -25 സമാപനവേദിയില്‍ വെച്ച് പുരസ്‌കാരംസമര്‍പ്പിക്കും.
ജവഹര്‍ ഗ്രാമശ്രീ – കര്‍ഷകശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
