നീലേശ്വരം പൈനി തറവാട് പ്രതിഷ്ഠാദിനത്തിന് നാളെ തുടക്കം

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് പ്രതിഷ്ഠാദിനം ഏപ്രില്‍ എട്ട്, ഒന്‍പത് തീയതികളില്‍ ആഘോഷിക്കും.
എട്ടിന് വൈകിട്ട് 5 മണി മുതല്‍ പ്രാസാദശുദ്ധി ക്രിയകള്‍, രക്ഷോഘ്‌ന ഹോമം, വാസ്തു ഹോമം, വാസ്തുബലി, വാസ്തു കലശപൂജ, അസ്ത്ര കലശ പൂജ, വാസ്തു കലശാഭിഷേകം, വാസ്തു പുണ്യാഹം, ഭഗവതി സേവ, സര്‍പ്പബലി, അത്താഴ പൂജ. 9ന് രാവിലെ 6 ന് നട തുറന്ന് അഭിഷേകം, മലര്‍ നിവേദ്യം, ഉഷ:പൂജ, മഹാഗണപതി ഹോമം, മഹാ മൃത്യുഞ്ജയ ഹോമം, ബിംബശുദ്ധി കലശപൂജ, ചതുശുദ്ധി, ധാര, പഞ്ചഗ പഞ്ചഗവ്യം, പഞ്ചകം, 25 കലശപൂജ, കലശാഭിഷേകം. ഉച്ചപൂജയ്ക്ക് ശേഷം അന്നദാനത്തോടെസമാപിക്കും.

error: Content is protected !!