ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ രാജഗോപുരത്തിന്റെ ശിലാന്യാസം നടന്നു

കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ രാജഗോപുരത്തിന്റെ ശിലാന്യാസം ആനന്ദാശ്രമം സ്വാമി മുക്താനന്ദ നിര്‍വഹിച്ചു. ഗോപുരം, ചുറ്റുമതില്‍, നടപ്പന്തല്‍, തന്ത്രിമഠം എന്നിവയാണ് ഒന്നരക്കോടി രൂപ ചെലവില്‍ മാരിയമ്മ ക്ഷേത്രത്തില്‍ പണിയുന്നത്. ഞാന്‍, എന്റേത് എന്ന ഭാവത്തില്‍ നിന്ന് നാമും നമ്മുടേതും എന്ന തലത്തിലേക്ക് ഉയരാന്‍ ശ്രമിക്കണമെന്ന് സ്വാമി മുക്താനന്ദ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. പ്രവാസി വ്യവസായികളായ ഡോ.മണികണ്ഠന്‍ മേലത്ത്, എം.വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ക്ഷേത്ര നവീകരണ കമ്മിറ്റി പ്രസിഡന്റ് ഡോ. വിവേക് സുധാകരന്‍ അധ്യക്ഷനായി. നഗരസഭാംഗം എം.ബല്‍രാജ് നായക്, മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഏരിയാ കമ്മിറ്റി ചെയര്‍മാന്‍ കെ.വി.സുരേന്ദ്രന്‍, ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ബി.മുകുന്ദ് പ്രഭു, എക്‌സിക്യുട്ടീവ് ഓഫീസര്‍ എം.ടി.രാമനാഥ ഷെട്ടി, നവീകരണക്കമ്മിറ്റി സെക്രട്ടറി ടി.പി.ഗംഗാധരന്‍, എം.ശ്രീകണ്ഠന്‍ നായര്‍, ബി.ആര്‍.ഷേണായ്, എച്ച്.ആര്‍.ശ്രീധരന്‍, കെ.സുനില്‍കുമാര്‍, കെ.രാജേഷ് പ്രസാദ് എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷത്തെ നവരാത്രിക്കാലത്തിനു മുന്‍പേ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് നവീകരണക്കമ്മിറ്റി ഭാരവാഹികള്‍അറിയിച്ചു.

error: Content is protected !!