കാഞ്ഞങ്ങാട്: ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശവുമായി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ നടത്തുന്ന എസ് എഫ് എ അംഗീകൃത അഖിലേന്ത്യ ഫെഡ് ലൈറ്റ് ഫുട്ബോള്‍ മേള കെ സെവന് സോക്കര്‍ സീസണ് 4 ന്റെ രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ഹിറ്റാച്ചി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തി മെഡിഗാഡ് അരിക്കോട് ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ വിജയം നേടി.
കളിയുടെ തുടക്കത്തിലെ പത്താം മിനിറ്റില്‍ എട്ടാം നമ്പര്‍ താരം സോനുവും,രണ്ടാം പകുതിയുടെ അവസാന നിമിഷത്തിലെ 53 മിനിറ്റില്‍ വിദേശ താരം അഡമ,എന്ജോറി ടൈം ആയ 66 മിനിറ്റില്‍ സബ്സ്റ്റിറ്റിയൂട്ട് താരം അര്ജുന് എന്നിവര്‍ നേടിയ ഗോളുകളിലൂടെയാണ് ഏകപക്ഷീയമായ വിജയം നേടിയത്.കളി ആരംഭിക്കുന്നതിനു മുന്‍പ് വിശിഷ്ട അതിഥികളായ നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്മാന് എം വി രാഘവന് ,ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം കെ വി നിഷാന്ത്എന്നിവര് കളിക്കാരുമായി പരിചയപ്പെട്ടു.രണ്ടാം ദിവസത്തെ മത്സരത്തിലെ മികച്ച കളിക്കാരനായി മെഡി ഗാഡ് അരീക്കോടിന് വേണ്ടി കളിക്കാന്‍ ഇറങ്ങിയ ലൈബീരിയതാരം അഡമ തെരഞ്ഞെടുത്തു.ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സജിത്ത് കുമാര്‍ ഉപഹാര വിതരണം നടത്തി.സംഘാടകസമിതി ചെയര്മാന് പി കെ നിഷാന്ത്,ജനറല്‍ കണ്‍വീനര്‍ വി ഗീനീഷ് എന്നിവര്‍ സംബന്ധിച്ചു.
മൂന്നാം ദിവസമായ ഏപ്രില്‍ 7തിങ്കളാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന വാശിയേറിയ മത്സരത്തില്‍ ബിഎന്‍ ബ്രദേഴ്സ് ബദരിയ നഗറിന് വേണ്ടി റോയല്‍ ട്രാവല്‍സ് കോഴിക്കോട് കെ എഫ് സി കാളിക്കാവുമായി മത്സരിക്കും ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെ നിരവധി പ്രഗല്ഭന്മാരായ കളിക്കാര്‍ മൂന്നാം ദിവസത്തെ മത്സരത്തില്പങ്കെടുക്കും
