നീലേശ്വരം: വീടിനു മുന്നില്‍ വച്ച് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു. ചിറപ്പുറം ആലിന് കീഴിലെ എറു വാട്ട് ലീല (69) യാണ് മരണപ്പെട്ടത്. ഇന്നലെ സന്ധ്യക്ക് ആലിന്‍കീഴില്‍ ജംഗ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ലീലയെ ഉടന്‍ നീലേശ്വരത്തെ തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണപ്പെട്ടു. ഭര്‍ത്താവ്: റിട്ട. വില്ലേജ് ഓഫീസര്‍ കൃഷ്ണന് നായര്‍. മക്കള്‍: മക്കള്‍: വിനോദ് ബൈജു പരേതയായ സുധ. മരുമക്കള്‍: ഷീന, രാധിക. സഹോദരങ്ങള്‍: മാധവി, ഓമന , സാവിത്രി, പത്മനാഭന് (എസ് ഐ ആന്ധ്ര പോലീസ് )പരേതരായ കാര്‍ത്യായനി,കൃഷ്ണന്‍നായര്‍.
വീടിന് മുന്നില്‍ വച്ച് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു
