മടിക്കൈ : എല്ലാവരോടും ഭേദഭാവമില്ലാതെ നിഷ്പക്ഷമായി പെരുമാറുമെന്ന് ഭരണഘടന തൊട്ട് സത്യം ചെയ്ത ജനപ്രതിനിധി രാജ്മോഹന്‍ എം.പി. മുസ്ലീം പ്രീണനത്തിനായി മത വിവേചനത്തോടെ വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്തതിന് കാസര്‍കോട് ജില്ലയിലെ വോട്ടര്‍മാരോട് മാപ്പു പറയണമെന്ന് ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് ആവശ്യപ്പെട്ടു. മുനമ്പത്തെയടക്കമുള്ള ആയിരകണക്കിന് നിരപരാധികളായ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുകേരളത്തിലെ എം.പിമാര്‍. നിഷ്പക്ഷമായി എല്ലാവരുടേയും താല്‍പ്പര്യം സംരക്ഷിക്കേണ്ട ജനപ്രതിനിധി ഒരു വിഭാഗത്തിന്റെ മാത്രം മതം നോക്കി പ്രവര്‍ത്തിച്ചത് ഭരണഘടനാ വിരുദ്ധമാണ്. അന്യായമായ കാടന്‍ നിയമങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കാന്‍ തയ്യാറാക്കിയ ബില്ലിനെതിരെ വോട്ട് ചെയ്ത രാജ് മോഹന്‍ ഉണ്ണിത്താനെതിരെ കാസര്‍കോട് ജനതയുടെ പ്രതിഷേധവും പ്രതിരോധവും കാണാനിരിക്കുകയാണെ ന്നും വേലായുധന് ഓര്‍മ്മിപ്പിച്ചു. ബി ജെ പി മടിക്കൈ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച നരേന്ദ്രമോദി സര്‍ക്കാറിനെ അഭിനന്ദന മര്‍പ്പിച്ചു കൊണ്ട് നടന്ന പ്രകടനത്തിലും തുടര്‍ന്ന് മടിക്കൈ അമ്പലത്തുകരയില്‍ നടന്ന പൊതുയോഗത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. പ്രകാശന് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ബിജി ബാബു, സെക്രട്ടറിമാരായ പി. മനോജ് , ടി.നാരായണി, കെ. ശോഭന എച്ചിക്കാനം എന്നിവര്‍ സംബന്ധിച്ചു. രതീഷ് കല്യാണം സ്വാഗതം പറഞ്ഞു.
രാജ് മോഹന്‍ ഉണ്ണിത്താന് ജനങ്ങളോട് മാപ്പുപറയണം : ബി.ജെ.പി
