ബേക്കല്‍ മഖാം ഉറൂസ് 10 മുതല്‍: ഉറൂസിന് തുടക്കം കുറിച്ച് ജമാഅത്ത് പ്രസിഡണ്ട് നിസാര്‍ ശാഫി പതാക ഉയര്‍ത്തി

ബേക്കല്‍ :ചരിത്രപ്രസിദ്ധവും ബേക്കല്‍ മഖാം ഉറൂസിന് തുടക്കം കുറിച്ച് കൊണ്ടുള്ള ജമാഅത്ത് പ്രസിഡണ്ട് നിസാര്‍ ശാഫി പതാക ഉയര്‍ത്തി. ഖത്തീബ് ശാഫി ബാഖവി പ്രാര്‍ത്ഥന നടത്തി. ചടങ്ങില്‍ മുദരീസ് ആസിഫ് ഹിമമി, ജമാഅത്ത് സെക്രട്ടറി അജിര്‍ നൈഫ് , ട്രഷറര്‍ മുസ്തഫ, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ്കുഞ്ഞി, കണ്‍വീനര്‍ ഗഫൂര്‍ ശാഫി, ട്രഷറര്‍ ഇക്ബാല്‍ ബേക്കറി തുടങ്ങിയവര്‍ സംബന്ധിച്ചു.ബേക്കല്‍ ഹൈദ്രോസ് ജുമാമസ്ജിദിനു ചാരെ അന്തിയുറങ്ങുന്ന മഹാന്മാരായ ശുഹദാക്കള്‍ ശഹീദൈനി ബാവ വല്‍ ഹസ്സന്‍ (ന:മ) എന്നീ പുണ്യാത്മാക്കളുടെ നാമധേയത്താല്‍ ആണ്ടിലൊരിക്കല്‍ നടത്തിവരാറുള്ള ബേക്കല്‍ മഖാം ഉറൂസിന് ഭക്തിനിര്‍ഭരമായ മഖാം സിയാറത്തോടെ ഏപ്രില്‍ പത്താം തീയ്യതി തുടക്കം കുറിക്കും. സയ്യിദുല്‍ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉറൂസ് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പതിനൊന്ന് രാത്രികളില്‍ രംഗത്തെ പ്രഗത്ഭരായ പണ്ഡിതര്‍ മതപ്രഭാഷണം നടത്തും. ഉലമ ഉമറാ സംഗമം, ദര്‍സ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം, ദഫ് മുട്ട് മത്സരം, ഖത്തമുല്‍ ഖുര്‍ആന്‍, സ്വലാത്ത് ഹല്‍ക്ക, ദിക്ര്‍ മജ്‌ലിസുകള്‍, തുടങ്ങിയ പരിപാടികള്‍ നടക്കും. സമാപന ദിവസം ബദറു സാദാത് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങളുടെ നേതൃത്വത്തില്‍ കൂട്ടു പ്രാര്‍ത്ഥനയും നടക്കുമെന്നും ഉറൂസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഗഫൂര്‍ശാഫി അറീയിച്ചു.

error: Content is protected !!