ഉദുമ : മാങ്ങാട് എ കെ ജി കലാകായിക വേദിയുടെ മുപ്പത്തിമൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എം ബി ബാലകൃഷ്ണന്റെ സ്മരണയ്ക്ക് സംഘടിപ്പിച്ച ഉത്തരമേഖല കബഡി മത്സരത്തില്‍ റെഡ് വേള്‍ഡ് കൊപ്പല്‍ ചാമ്പ്യന്മാരായി.
അര്‍ജുന അച്ചേരി രണ്ടാം സ്ഥാനവും നവചേതന ബാഡൂര്‍ മൂന്നും യുവധാര കുണിയന്‍ നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി മികച്ച റൈഡര്‍ ആയി ആദര്‍ശ് കൊപ്പലും ക്യാച്ചറായി സാഗര്‍ അച്ചേരിയും ഓള് റൗണ്ടറായി അജി അച്ചേരിയും ‘ എമര്‍ജിങ് പ്ലയെറായി നിവേദ് കൊപ്പലിനെയും തെ രെഞ്ഞടുത്തു. വിജയികള്‍ക്കുള്ള സമ്മാനം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് എം കെ വിജയനും പഞ്ചായത്തംഗം എം ബീവിയും വിതരണം ചെയ്തു. എം ബി ബാലചന്ദ്രന് അധ്യക്ഷനായി. എം ബി വൈശാഖ് സ്വാഗതവും കെ എം സുധാകരന് നന്ദിയുംപറഞ്ഞു
