കൊച്ചിയില്‍ നടന്ന തൊഴില്‍ പീഡനം; കര്‍ശന നടപടി വേണം: വേള്‍ഡ് സോഷ്യല്‍ റൈറ്റ്‌സ് കൗണ്‍സില്‍

കണ്ണൂര്‍ :കൊച്ചിയില്‍ ഹിദുസ്ഥാന്‍ പവറില്‍ നടന്ന പീഡനം മറ്റ് കമ്പനികളിലും സ്വകാര്യ സ്ഥാപനങ്ങളിലും നടക്കുന്നതാണെന്ന് വേള്‍ഡ് സോഷ്യല്‍ റൈറ്റ്‌സ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രതീഷ് പുതിയപുരയില്‍ ആരോപിച്ചു,ഈ നടപടിയെ ന്യായീകരിച്ച കമ്പനി അധികൃതര്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ജനിച്ചവരാണെന്നും രതീഷ് പുതിയപുരയില്‍ പറഞ്ഞു അമിത ജോലി സമ്മര്‍ദ്ദം ചുമത്തി തൊഴിലാളികളെ മാനസികമായി പീഡിപ്പിക്കുന്ന കമ്പനികളെ ബഹിഷ്‌കരിക്കണമെന്നും,പല കമ്പനികളും നടത്തുന്ന മത്സര കച്ചവടത്തില്‍ തൊഴിലാളികളെ ബലിയടാക്കുകയും അമിത സമ്മര്‍ദ്ദം നല്‍കുകയും ചെയ്യുന്നു.

വേള്‍ഡ് സോഷ്യല്‍ റൈറ്റ്‌സ് കൗണ്‍സില്‍ ഈ കാര്യങ്ങള്‍ തൊഴില്‍ വകുപ്പ് മന്ത്രിയുടെ ശ്രെദ്ധയില്‍ പെടുത്തുമെന്നും, ഇങ്ങനെയുള്ള സ്ഥാപങ്ങളേയും, കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തണമെന്നും, അവശ്യപെടുമെന്നും രതീഷ് പുതിയപുരയില്‍ പറഞ്ഞു. തൊഴിലാളി പീഡനം നടത്തുന്ന ചില കമ്പനിയിലെ ആളുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും രതീഷ് പുതിയപുരയില്‍ ആവശ്യപ്പെട്ടു.സ്വകാര്യ ബാങ്കുകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുന്നവരടക്കം ടാര്‍ജറ്റിന്റെ പേരില്‍ പീഡനം നേരിടേണ്ടി വരുന്നുണ്ട്, സ്വകാര്യ മേഖലയിലെ തൊഴില്‍ രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും രതീഷ് പുതിയ പുരയില്‍ആവശ്യപ്പെട്ടു..

error: Content is protected !!