ബേക്കല്‍ :നമ്പര്‍ പതിക്കാത്ത സ്‌കൂട്ടിയില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് ഒരു വര്‍ഷം കഠിന തടവും, ഇരുപത്തഞ്ചായിരം രൂപ പിഴയും. കോഴിക്കോട് രാരോത്ത്, താമരശ്ശേരി ചട്ടങ്ങാതോട്ടത്തില്‍ ഷിബുരാജിന്റെ മകന്‍ പി.
മാനവ് (24)നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷ വിധിച്ചത് .കേസിലെ രണ്ടാം പ്രതി ഫസലുദ്ദിന്‍ തങ്ങള്‍ ഒളിവിലാണ്.
2020 ജൂലായ് 10 ന് രാവിലെ അഞ്ചര മണിക്ക് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടിക്കുളം എന്ന സ്ഥലത്ത് വെച്ച് വാഹന പരിശോധന നടത്തി വരവെ രജിസ്‌ട്രേഷന്‍ നമ്പര്‍ പതിക്കാത്ത സ്‌കൂട്ടിയില്‍ വില്പനക്കായി രണ്ടുകിലോ കഞ്ചാവുമായി സഞ്ചരിക്കുകയായിരുന്ന പ്രതി അറസ്റ്റിലായത്. ബേക്കല്‍ എസ്.ഐയും ഇപ്പോഴത്തെ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടറുമായ പി.അജിത്ത് കുമാറാണ് കഞ്ചാവ് പിടികൂടുകയും ,പ്രതിയെ അറസ്റ്റു ചെയ്തതും. തുടര്‍ന്ന് അന്വേഷണം നടത്തിയത് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.നാരായണന്‍ ,എസ് നിസ്സാം, എസ്.ഐ കെ.എം ജോണ്‍ എന്നിവരുമാണ് . കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ബേക്കല്‍ ഇന്‍സ്‌പെക്ടറായിരുന്ന എ അനില്‍കുമാറാണ് . പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി. ചന്ദ്രമോഹന്‍, അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി
