കാഞ്ഞങ്ങാട് :ശ്രീ നിത്യാനന്ദ യുവജന സേവാസമിതിയും, ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ളക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. പി അജിത് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു . ലഹരിമുക്തമായ, ആരോഗ്യമുള്ള,കായികക്ഷമതയുള്ള യുവത്വത്തിന്റെ പ്രാധാന്യം പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. രക്ഷാധികാരി ജയദേവന് അധ്യക്ഷനായി.
എസ്. എന്‍. വൈ. എസ്. എസ് പ്രസിഡന്റ്സിദ്ധാര്ത്ഥ് ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ പ്രദീപന് കോതോളി എന്നിവര്‍ സംസാരിച്ചു.ഒന്നാം സ്ഥാനക്കാര്‍ക്കുള്ള പ്രൈസ് സ്പോണ്സര് ചെയ്ത ദുബായ് ടയേര്‍സ് മാണിക്കോത്തില്‍
നിന്നും സമിതി രക്ഷാധികാരി ഗംഗാധര്‍ ജി റാവു ക്യാഷ് ഏറ്റുവാങ്ങി. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍, ക്ലബ്ബ് ഭാരവാഹികള്‍,കളിക്കാര്‍ നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ബദരിയ നഗറിലെ ഗ്രൗണ്ടില്‍, ഇരുപത്തിനാലോളം ടീമുകള്‍ പങ്കെടുക്കുന്ന ടൂര്ണമെന്റ്നടക്കുന്നത്
