നീലേശ്വരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 18 കാരന്‍ അറസ്റ്റില്‍.
മടിക്കൈ ചതുരക്കിണറിലെ ആദിത്യന്‍ (18) നെയാണ് നീലേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയ് അറസ്റ്റ് ചെയ്തത് .
അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 18 കാരിയുടെ പരാതിയിലാണ് കേസെടുത്തത്. സഹപാഠിയായ വിദ്യാര്‍ഥിനിയെ പ്രായപൂര്‍ത്തിയാക്കുന്നതിനു മുമ്പ് ചതുരകിണറിലെ വീട്ടിലും ചെറുവത്തൂരിലെ മറ്റൊരു വീട്ടിലും വെച്ച് നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയ
ആദിത്യനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 18 കാരന്‍ റിമാന്റില്‍
