മാവുങ്കാല്‍: ജോലിക്കിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു. മൂലക്കണ്ടത്തെ വാസു – തങ്കം ദമ്പതികളുടെ മകള്‍ ബി. ബിന്ദു (44) ആണ് മരിച്ചത്. പുല്ലൂര്‍ തടത്തിലെ ലക്ഷ്മി മേഘന്‍ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിലെ മെസിലെ ജീവനക്കാരിയായ ബിന്ദു വ്യാഴാഴ്ച രാവിലെ ജോലിക്ക് എത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. മാവുങ്കാല്‍ സഞ്ജീവനി ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരങ്ങള്‍:ലക്ഷ്മണന്‍,സതീശന്‍, ബേബി, പരേതനായരാമചന്ദ്രന്‍.
ജോലിക്കിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു; മൂലക്കണ്ടത്തെ വാസു – തങ്കം ദമ്പതികളുടെ മകള്‍ ബി. ബിന്ദു ആണ് മരിച്ചത്
