കാഞ്ഞങ്ങാട്:മാണിക്കോത്ത് കല്ലട്ര അബ്ദുള്‍ ഖാദര്‍ ഹാജി മെമ്മോറിയല്‍ ഗവ: ഫിഷറീസ് യു പി സ്‌കൂള്‍ 70-ാം വാര്‍ഷികാഘോഷം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.സര്‍ക്കാറിന്റെ ഇടപെടലുകളും ജനങ്ങളുടെ സഹകരണവും തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടവും ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയെന്ന് മണികണ്ഠന്‍ പറഞ്ഞു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ഷീബ ഉമ്മര്‍ അധ്യക്ഷയായി. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ അരവിന്ദ ഒന്നാം ക്ലാസ് പ്രവേശന ഫോറങ്ങള്‍ ഏറ്റുവാങ്ങി.
പ്രധാനധ്യാപിക ടി. ശൈലജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാലയ വികസനത്തിന് മികച്ച സംഭാവന നല്‍കിയ എന്‍ എ ഖാലിദ്, ഷംസുദ്ദീന്‍ മാണിക്കോത്ത് എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ലക്ഷ്മി തമ്പാന്‍,വാര്‍ഡ് മെമ്പര്‍ ഷക്കീല ബദറുദ്ദീന്‍, എസ് എം സി ചെയര്‍മാന്‍ അശോകന്‍ മാണിക്കോത്ത്, എം പി ടി എ പ്രസിഡന്റ് കെ.സന്ധ്യ മാധ്യമ പ്രവര്‍ത്തകന്‍ ടി.മുഹമ്മദ് അസ്ലം,സ്‌കൂള്‍ ലീഡര്‍ എം. ആഗത് എസ് ആര്‍ ജി കണ്‍വീനര്‍ എം.രമേശന്‍,സ്റ്റാഫ് സെക്രട്ടറി എം കെ .സാജിത എന്നിവര്‍ പ്രസംഗിച്ചു. ‘മികവിന്‍ മുദ്രകള്‍ ‘എന്ന വീഡിയോ പ്രദര്‍ശവും ഉണ്ടായി. പി ടി എ പ്രസിഡന്റ് പി.വി.അഭിമന്യൂ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് കെ.കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെയും അധ്യാപകരുടെയും നൃത്തനൃത്യങ്ങള്‍ അരങ്ങേറി.
മാണിക്കോത്ത് ജി എഫ് യു പി സ്‌കൂള്‍ എഴുപതാം വാര്‍ഷികം ആഘോഷിച്ചു; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു
