പളളിക്കര : രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക സഹകരണ രംഗത്ത് തിളങ്ങി നിന്ന അതുല്യപ്രതിഭയാണ് തച്ചങ്ങാട് ബാലകൃഷ്ണന്‍ എന്ന് കെ.പി സി സി വര്‍ക്കിങ്ങ് പ്രസിഡണ്ട് ടി.സിദ്ദിഖ് എം.എല്‍ എ പറഞ്ഞു. തച്ചങ്ങാട് ബാലകൃഷ്ണന്റെ ഒമ്പതാം ചരമവാര്‍ഷിക ദിനത്തില്‍ തച്ചങ്ങാട് വെച്ച നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തച്ചങ്ങാട് ബാലകൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകനും, ഇന്‍കാസ് ഷാര്‍ജ കാസറഗോഡ് ജില്ലാ പ്രസിഡണ്ടുമായ വി.നാരായണന്‍ നായര്‍ എന്ന ഖലീജി നാരായണന് ടി.സിദ്ദിഖ് കൈമാറി.യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. ഡി.സിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ അനുസ്മരണ പ്രഭാഷണം നടത്തി.മുന്‍ ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നില്‍, സാജീദ് മൗവല്‍, രജ്ജിത്ത് നാറാത്ത്, ഗീതാകൃഷ്ണന്‍, അഡ്വ.പി.വി സുരേഷ്, കെ.വിഭക്തവത്സലന്‍, കെ.വി ശ്രീധരന്‍, എം പി എം ഷാഫി,ജയശ്രീ മാധവന്‍, ടി. യശോദ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ മംഗളപത്രം വായിച്ചു. മണ്ഡലം കോണ്‍ ഗ്രസ് പ്രസിഡണ്ട് രവീന്ദ്രന്‍ കരിച്ചേരി സ്വാഗതവും, ട്രഷറര്‍ ചന്ദ്രന്‍ തച്ചങ്ങാട് നന്ദിയുംപറഞ്ഞു.
