കാഞ്ഞങ്ങാട് :- ഇമ്മാനുവല്‍ സില്‍ക്സില്‍ വിഷു, ഈസ്റ്റര്‍ മെഗാ ഷോപ്പിംഗ് ഫെസ്റ്റിവലിനു തുടക്കമായി. 1999 രൂപയില്‍ തുടങ്ങുന്ന വെഡ്ഡിംഗ് സാരികള്‍, ലാച്ചകള്‍ തുടങ്ങിയവയുടെ അതിശയിപ്പിക്കുന്ന കളക്ഷന്‍ ആണ് ഇമ്മാനുവല്‍ സില്‍ക്സില്‍ ഉള്ളത്. ടീനേജ് സ്വപ്നങ്ങള്‍ക്ക് നിറം പകരാനുള്ള ലേഡീസ് കുര്‍ത്തികള്‍ വെസ്റ്റേണ്‍ വെയ്റുകള്‍ സല്‍വാര്‍ സ്യൂട്ട്കള് എന്നിവയുടെ ഏറ്റവും മികച്ച ശേഖരവും ആണ് ഇമ്മാനുവലില്‍ ഉള്ളത്. കുട്ടികളുടെയും ജന്റ്സിന്റെയും നിരവധിയായ ഫാഷന്‍ ട്രെന്‍ഡി വസ്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നു. ഷോറൂമില്‍ നടന്ന വിഷു, ഈസ്റ്റര്‍ മെഗാ ഷോപ്പിംഗ് ഫെസ്റ്റ് ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയ്ര്പേഴ്സണ് കെ വി സുജാത നിര്‍വഹിച്ചു. ചടങ്ങില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ജേതാവ് ശ്രീവിദ്യ എം നെ മൊമെന്റോ നല്കി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സുജാത ടീച്ചര്‍ ആദരിച്ചു. ഇമ്മാനുവല്‍ സില്‍ക്സ് സിഇഒ ടി ഒ ബൈജു, ടി പി സക്കറിയ, സി പി ഫൈസല്‍, മുത്തല് നാരായണന്, ഷോറൂം മാനേജര്‍ സന്തോഷ് ടി തുടങ്ങിയവര്‍ സംസാരിച്ചു.
