ശാന്തി കലാമന്ദിരത്തില്‍ വായന വെളിച്ചം;  ലൈബ്രറി കൗണ്‍സില്‍ അജാനൂര്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ എം കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: വായന ലഹരിയാക്കാന്‍ പുസ്തകങ്ങള്‍ നല്കി കിഴക്കുംകര ശാന്തി കലാമന്ദിരം വായന ശാല ആന്റ് ഗ്രന്ഥാലയം. താലൂക്ക്  ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന വായന വെളിച്ചത്തിന്റെ ഭാഗമായി വേറിട്ട പാഠങ്ങള്‍ നല്കുന്ന വിവിധങ്ങളായ പുസ്തകങ്ങള്‍ ഗ്രന്ഥാലയത്തില്‍ നിന്നും നല്കുന്നു. വായന വെളിച്ചം പദ്ധതി താലൂക്ക്  ലൈബ്രറി കൗണ്‍സില്‍ അജാനൂര്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ എം കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അനന്യ സുരേഷ് അദ്ധ്യക്ഷയായി. കെ മീന, കെ വിശ്വനാഥന്‍, ബി സരസ, എം ചന്ദ്രന്‍ സംസാരിച്ചു. ദര്‍ശന പ്രമോദ് സ്വാഗതവും കെ ദേവി ഗോപിനാഥ് നന്ദിയും  പറഞ്ഞു.

 

error: Content is protected !!