കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മാലിന്യ മുക്തമായി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂര്‍ണ്ണമാലിന്യ മുക്ത പഞ്ചായത്തായി. ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ മികച്ച സ്ഥാപനങ്ങള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി. കലാസംഘ ങ്ങള്‍ക്കുള്ള വാദ്യോപകരണ വിതരണത്തിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിച്ചു. റിപ്പോര്‍ട്ട് ഹരിത കേരളമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ. ബാലചന്ദ്രന്‍ അവതരിപ്പിച്ചു. ബ്ലോക്ക് തല പ്രോജക്ടുകള്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹിമാന്‍ വിശദികരിച്ചു.. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത ,പള്ളിക്കര ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഡോണ്‍സ് കുര്യാക്കോസ്, പുല്ലൂര്‍ പെരിയ എച്ച്.ഐ. ദീപ അജാനൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ , ഉദുമ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാരകരന്‍, കെ. സീത, നാസ്‌നിന്‍ വഹാബ്, എസ്. ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.. ബ്ലോക്ക് വൈസ് പ്രസിഡണ്ട്‌കെ. വി ശ്രീലത സ്വാഗതവും ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍എം. കെ വിജയന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!