കാഞ്ഞങ്ങാട് :കേരള സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഐങ്ങോത്ത് പനങ്കാവ് വയലില്‍ ഒരു ഏക്കര്‍ സ്ഥലത്ത് ചെയ്ത വന്‍പയര്‍ കൃഷി ചെയ്തതിന്റെ വിളവെടുത്തു.
അസിസ്റ്റന്റ് രജിസ്ട്രാര്‍ ലോഹിദാക്ഷന്‍ പി ആദ്യ വിളവെടുത്തു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാങ്ക് ഡയറക്ടര്‍മാരായ എന്‍ കെ രത്‌നാകരന്‍, വി വി സുധാകരന്‍, ടി. കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ കരീം, സരോജ പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വന്‍പയര്‍ കൃഷിയുടെ വിളവെടുപ്പ് വിജയത്തിന്റെ പാഠം ഉള്‍ക്കൊണ്ടുകൊണ്ട് കാര്‍ഷിക മേഖലയിലേക്ക് പുതിയ സംരംഭങ്ങളുമായി മുന്നോട്ടുവരണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ആഹ്വാനം ചെയ്തു. ചടങ്ങിന് ബാങ്ക് സെക്രട്ടറി നസീമ കെ പി സ്വാഗതവും ബാങ്ക് ഡയറക്ടര്‍ ഭാസ്‌കരന്‍ നന്ദിയുംപറഞ്ഞു
ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഐങ്ങോത്ത് പനങ്കാവ് വയലില്‍ വന്‍പയര്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം
