ഫുട്‌ബോളില്‍ പുതിയ പ്രതിഭകള്‍ക്കായി നെല്ലിക്കാട്ട് റെഡ് സ്റ്റാര്‍ ക്ലബ്ബ് പരിശീലനം തുടങ്ങി

കാഞ്ഞങ്ങാട്:-മെയ് മാസം വരെ നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളുടെ 37 വാര്‍ഷികം ആഘോഷിക്കുന്ന സാമൂഹ്യ സാംസ്‌കാരിക ആരോഗ്യ വിദ്യാഭ്യാസ ജീവകാരുണ്യ കലാകായിക മേഖലയില്‍ നാടിനോടൊപ്പം ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ജില്ലയിലെ മികച്ച ക്ലബ്ബുകളില്‍ ഒന്നായ നെല്ലിക്കാട്ട് റെഡ് സ്റ്റാര്‍ ക്ലബ്ബിന്റെ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഫുട്‌ബോളില്‍ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനായി സൗജന്യ പരിശീലന ക്യാമ്പ് തുടങ്ങി.ചിന്മയ ഗ്രൗണ്ടില്‍ നടക്കുന്ന ഒരു മാസത്തെ പരിശീലന ക്യാമ്പില്‍ 52 ആളുകള്‍ പങ്കെടുക്കുന്നു.ജൂനിയര്‍ ഇന്ത്യന്‍ താരവും നിരവധി പുരസ്‌കാര ജേതാവുമായി എസ് ആര്യശ്രീ ഉദ്ഘാടനം ചെയ്തു. എ ഐ എഫ്, എഫ് ഡി ലൈസന്‍സ് കോച്ച് നിധീഷ് ബംങ്കളം മുഖ്യാതിഥിയായി, എ സമ്പത്താണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഉദ്ഘാടന ചടങ്ങില്‍ സുധീഷ് നെല്ലിക്കാട്ട് അധ്യക്ഷനായി.വാര്‍ഡ് കൗണ്‍സിലര്‍ ടി വി സുജിത്ത് കുമാര്‍,സംഘാടകസമിതി ചെയര്‍മാന്‍ രതീഷ് നെല്ലിക്കാട്,ക്ലബ്ബ് സെക്രട്ടറി രാജേഷ് നെല്ലിക്കാട്ട് വനിത വിഭാഗം ഭാരവാഹി രതിക രാജീവ് എന്നിവര്‍ സംസാരിച്ചു. അശ്വിന്‍ സ്വാഗതവും അര്‍ജുന്‍ നെല്ലിക്കാട്ട് നന്ദിയും പറഞ്ഞു.

error: Content is protected !!