കാഞ്ഞങ്ങാട് : ജില്ലയിലെ പ്രധാന ദേവീക്ഷേത്രങ്ങളില്‍ ഒന്നായ ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം നടന്നു. രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ തുടങ്ങി. തുടര്‍ന്ന് കലശാഭിഷേകം നടന്നു. ഉച്ചയോടെ ജില്ലയില്‍ മാരിയമ്മ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയായ പൂമൂടല്‍ ചടങ്ങ് തുടങ്ങി. ഭക്തജനങ്ങള്‍ തളികയില്‍ സമര്‍പ്പിക്കുന്ന പുഷ്പദലങ്ങള്‍ ദേവിക്ക് അഭിഷേകം ചെയ്യുന്നതാണ് പൂമൂടല്ച്ചടങ്ങ്. തുടര്‍ന്ന് ഉച്ചപ്പൂജ നടന്നു. വൈകീട്ട് തിരുവാതിരക്കളി അരങ്ങേറി. ശ്രീഭൂതബലിക്കു ശേഷം ദേവിയുടെ തിടമ്പേറ്റി നഗരപ്രദക്ഷിണം നടന്നു. തുടര്‍ന്ന് തിടമ്പുനൃത്തം നടന്നു. ശേഷം നടന്ന രാത്രി പൂജയോടെ പ്രതിഷ്ഠാദിന ഉത്സവത്തിന്സമാപനമായി.
ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവവും പൂമൂടല്‍ ചടങ്ങും നടന്നു
